Post Header (woking) vadesheri

ജില്ലയില്‍ 2481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.43% .

Above Post Pazhidam (working)

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 2481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6814 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,884 ആണ്. 1,89,500 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി
റേറ്റ് 25.43% ആണ്.

Ambiswami restaurant

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 2468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Rugmini (working)

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 179 പുരുഷന്‍മാരും 196 സ്ത്രീകളും പത്ത് വയസ്സിനു താഴെ 101 ആണ്‍കുട്ടികളും 101 പെണ്‍കുട്ടികളു
മുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 447
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 939
സര്‍ക്കാര്‍ ആശുപത്രികളില്‍ – 357
സ്വകാര്യ ആശുപത്രികളില്‍ – 913
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1214
കൂടാതെ 19,779 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2233 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 436 പേര്‍
ആശുപത്രിയിലും 1797 പേര്‍ വീടുകളിലുമാണ്.

9,758 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,800 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 3,792 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 166 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
16,45,810 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.