
ജില്ലാ സ്കൂൾ ശാസ്ത്രമേള ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം എൽ എഫ് സി ജി എച്ച്എസ്എസ് മമ്മിയൂരിൽ സ്കൂളിൽ വെച്ച് നടന്നു. എം എൽ എ എൻ കെ അക്ബർ വെള്ളത്തിൽ ദീപം തെളിയിച്ചുകൊണ്ടും, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടും ഉദ്ഘാടനം ചെയ്തു. . ഷീജ പ്രശാന്ത് (ചെയർപേഴ്സൺ ചാവക്കാട് മുൻസിപ്പാലിറ്റി) അധ്യക്ഷത വഹിച്ചു.

ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ മുജീബ് റഹ്മാന് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. റഹീം വീട്ടിപറമ്പിൽ (വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത്), അനീഷ്മ ഷനോജ് (വൈസ് ചെയർപേഴ്സൺ ഗുരുവായൂർ നഗരസഭ) പ്രസന്ന രണദിവെ(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചാവക്കാട് നഗരസഭ), എം എം ഷഫീർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂർ നഗരസഭ) ബേബി ഫാൻസിസ് (വാർഡ് കൗൺസിലർ) നവീന പി (എ ഡി,വി എച്ച് എസ് ഇ ,തൃശൂർ) ശ്രീജ ഡി( പ്രിൻസിപ്പാൾ, ഡയറ്റ് തൃശൂർ), ഡോ. ബിനോയ് എൻ .ജെ (ഡി പി സി എസ് എസ് കെ തൃശ്ശൂർ),
ലതാ ടി എം (അക്കാദമിക് കോഡിനേറ്റർ, എച്ച് എസ് എസ് വിഭാഗം), രമേശ് എൻ കെ (വിദ്യാകിരണം, ജില്ലാ കോഡിനേറ്റർ) . സുഭാഷ് വി (കൈറ്റ്, ജില്ലാ കോഡിനേറ്റർ), . സംഗീത ശ്രീജിത്ത് (ബി പി സി ബി ആർ സി, മുല്ലശ്ശേരി), സുനിൽകുമാർ എസ് ( പ്രിൻസിപ്പാൾ ജി എച്ച് എസ് എസ്, ചാവക്കാട്), സിസ്റ്റർ ഷീല സി എ (എച്ച് എം, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ) എന്നിവർ സംസാരിച്ചു ,

ബാലകൃഷ്ണൻ പി എം (വിദ്യാഭ്യാസ ഡയറക്ടർ തൃശ്ശൂർ) സ്വാഗതവും അനീഷ് ലോറൻസ് (റിസപ്ഷൻ കമ്മിറ്റി കൺവീനർ) നന്ദിയും പറഞ്ഞു
