Post Header (woking) vadesheri

ജില്ലാ കായികമേള, ഈസ്റ്റ് ഉപ ജില്ലയ്ക്ക് ഓവറോള്‍ കിരീടം .

Above Post Pazhidam (working)

കുന്നംകുളം : ലോകോത്തര നിലവാരമുള്ള കുന്നംകുളത്തെ സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ ഇതാദ്യമായി നടന്ന തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയ്ക്ക് സമാപനം. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനം കാഴ്ച വെച്ച തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല 188.5 പോയിന്റുമായി ഓവറോള്‍ കിരീടം നേടി.168 പോയിന്റുമായി ചാലക്കുടി രണ്ടാംസ്ഥാനവും, 102 പോയിന്റുമായി മാള മൂന്നാം സ്ഥാനവും സ്വന്തമാക്കി.തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ലയുടെ മുന്നേറ്റത്തിന് ഗതിവേഗം പകര്‍ന്ന കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ 75.5 പോയിന്റുമായി സ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 44 പോയിന്റുമായി പന്നിത്തടം കോണ്‍കോഡ് ഹയര്‍സെക്കന്ററി സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്.

Arya bhavan inner

Second Paragraph  Sarovaram(working)

സമാപന സമ്മേളനം കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഡി.ഇ.ഒ സോണി എബ്രഹാം അധ്യക്ഷയായി. തൃശ്ശൂര്‍ ഡി.ഡി.ഇ, ഡി.ഷാജിമോന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ എ.എസ്.മിഥുന്‍, കുന്നംകുളം എ.ഇ.ഒ
എ. മൊയ്തീന്‍, ജില്ലാ സ്‌പോര്‍ട്‌സ് & ഗെയിംസ് സെക്രട്ടറി ഗിറ്റ്‌സണ്‍ തോമസ് , തൃശൂര്‍ ഈസ്റ്റ് എഇഒ ബാലകൃഷ്ണന്‍, ചാവക്കാട് എ.ഇ.ഒ. രവീന്ദ്രന്‍, കുന്നംകുളം ഗവ. ബോയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഐ റസിയ, പ്രധാന അധ്യാപകന്‍ സോമന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
എസ് ഡി.എസ്.ജി.എ. സെക്രട്ടറി പി.എം.ശ്രീനേഷ് സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പ്രമോദ് നന്ദിയും പറഞ്ഞു.

Third paragraph Saravan bhavan