Post Header (woking) vadesheri

ജാർഖണ്ഡ് ഗവർണർക്ക് ഗുരുവായൂരിൽ തുലാഭാരം

Above Post Pazhidam (working)

ഗുരുവായൂർ : ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ നിർമ്മാല്യ ദർശനം നടത്തിയ ഗവർണർ തുടർന്ന് 5 മണിയോടെ തുലാഭാരവും നടത്തി. വെണ്ണയും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം. 92 കിലോഗ്രാം വേണ്ടിവന്നു. ഗവർണർക്കൊപ്പം തമിഴ്നാട് എം എൽ എ നാഗേന്ദ്രയും ഉണ്ടായിരുന്നു. ദർശനവും തുലാഭാരവും കഴിഞ്ഞ് രാവിലെ ആറു മണിയോടെ ഗവർണർ ജാർഖണ്ഡിലേക്ക് മടങ്ങി.

Ambiswami restaurant


ഇന്നലെ രാത്രിയെത്തിയ ഗവർണറെ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ എന്നിവർ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തി സ്വീകരിച്ചു.ഭരണസമിതി അംഗം കെ.ആർ.ഗോപിനാഥ് ഗവർണറെ ഷാളണിയിച്ചു. ഭരണ സമിതി അംഗങ്ങളായ മനോജ് ബി നായർ, വി ജി രവീന്ദ്രൻ എന്നിവർ ദേവസ്വം ഡയറി ജാർഖണ്ഡ് ഗവർണർക്ക് സമ്മാനിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ.രാധാകൃഷ്ണൻ , ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവർ സന്നിഹിതരായി