ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തിരക്ക് നിയന്ത്രിച്ച ജീവനക്കാരന്റെ വീട് കയറി ആക്രമിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിച്ച ജീവനക്കാരനെ ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചു . ആക്രമണത്തിൽ ജീവനക്കാരനും വൃദ്ധ മാതാവിനും പരിക്കേറ്റത്തിനെ തുടർന്ന് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറേ നടയിൽ അത്തിക്കോട്ട് പരേതനായ സുബ്രമണ്യന്റെ മകൻ സുമേഷ് 45 , സുമേഷിന്റെ മാതാവ് ഭാര്യ ഗീത 68 എന്നിവർക്കാണ് പരിക്കേറ്റത് വൈശാഖ മാസ ആരംഭ ദിനത്തിൽ പുലർച്ചെ ഗോപുരത്തിൽ തിരക്ക് നിയന്ത്രിക്കാൻ നിന്ന സുമേഷ് ഒരാളോട് മാറാൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇതിൽ കുപിതനായ വ്യക്തി സുമേഷിനോട് കയർക്കുകയും ഗോപുരത്തിലെ മാനേജരോട് പരാതി പറയുകയും ചെയ്തു .
എന്നാൽ കാര്യങ്ങൾ മനസിലാക്കിയ മാനേജർ പരാതി ഗൗരമായി എടുത്തില്ല .തുടർന്നാണ് ഡി വൈ എഫ് ഐ പ്രവർത്തനായ മകനും സുഹൃത്തുക്കളുമായി വന്ന് രാത്രി എട്ടു മണിയോടെ സുമേഷിന്റെ വീട് കയറി ആക്രമിച്ചത് . സുമേഷിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന ഹൃദ്രോഗിയായ ഗീതക്കും മർദനമേറ്റു . അതെ സമയം ക്ഷേത്രം ഡി എ യോട് വിളിച്ചു സുമേഷ് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഡി എ യുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് സുമേഷ് ആരോപിച്ചു . പ്രതി ഭാഗത്ത് പാർട്ടി പ്രവർത്തകർ ആയതിനാൽ ആണ് ഉദ്യോഗസ്ഥന്റെ നിസഹകരണം എന്നാണ് സംശയിക്കുന്നത് . ടെമ്പിൾ പോലീസ് ആശുപതിയിൽ എത്തി സുമേഷിന്റെ മൊഴിയെടുത്തു . .