Above Pot

അക്ഷയ തൃതീയ, ഗുരുവായൂരിൽ സ്വർണ ലോക്കറ്റ് വിൽപനയിൽ റെക്കോർഡ്

ഗുരുവായൂർ : അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ ലോക്കറ്റ് വിൽ പനയിൽ റെക്കോർഡ് ,28,13,300 രൂപയുടെ സ്വർണ ലോക്കറ്റ് ആണ് ക്ഷേത്രത്തിൽ വിൽപന നടത്തിയത് . രണ്ടു ഗ്രാമിന്റെ 104 ലോക്കറ്റും ,3 ഗ്രാമിന്റെ 26 എണ്ണവും , 5 ഗ്രാമിന്റെ 13 എണ്ണവും , 10 ഗ്രാമിന്റെ അഞ്ചു ലോക്കറ്റുമാണ് വിൽപന നടത്തിയത് .ഇതിനു പുറമെ അഞ്ച് ഗ്രാമിന്റെ 331 വെള്ളി ലോക്കറ്റുകളും ഭക്തർ വാങ്ങിയിരുന്നു .

Astrologer

അഭൂത പൂർവമായ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് .നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 19,06,940 രൂപയാണ് ലഭിച്ചത് തുലാഭാരം വഴിപാട് വഴി 15,19,040 രരൂപയും ലഭിച്ചു. 5,29,639 രൂപയുടെ പാൽ പായസവും,1,66,770 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .535 കരുന്നുകൾക്ക് ചോറൂണും 74 വിവാഹവും ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നു .


അതെ സമയം തിരക്ക് മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്ന് ഭക്തർ ആരോപിച്ചു . 74 വിവാഹങ്ങൾ ശീട്ടാക്കിയിട്ടും ഒരു മണ്ഡപത്തിൽ മാത്രമാണ് വിവാഹം നടത്തിയതെന്ന് വിവാഹ പാർട്ടിക്കാരും പരാതി പറഞ്ഞു . ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ തിരക്കുള്ള
ദിവസം സ്ഥലത്ത് ഇല്ലാത്തതാണ് കാര്യങ്ങൾ കൈ വിട്ടു പോകാൻ കാരണമെന്ന ആരോപണമാണ് ഉയരുന്നത് .

ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തർ വരുന്ന ത് വൈശാഖമാസത്തിൽ ആണ് , ഭക്തരെ കൊടി മരം വഴി അകത്തേക്ക് വിട്ടിട്ടും തിരക്ക് കൂടിയതിനാൽ 12മണിക്ക് തന്നെ ദർശന വരി കെൽ സോ ജീവനക്കാർ അടച്ചു . സാധാരണ ഒന്നര ക്ക് ശേഷമാണു ദർശന വരി ക്ളോസ് ചെയ്യാറ് .12 മണിക്ക് ശേഷം എത്തിയവർക്ക് വൈകീട്ട് മാത്രമാണ് ദർശനത്തിന് അവസരം ലഭിച്ചത് .

Vadasheri Footer