Header 1 vadesheri (working)

ജീവനക്കാരി സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കുന്നംകുളം: ജോലിക്കിടെ സ്‌കൂൾ ജീവനക്കാരി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പിലാവ് അൻസാർ സ്കൂൾ ജീവനക്കാരി പെരുമ്പിലാവ് തൈവളപ്പിൽ ശ്രീനിവാസൻ്റെ ഭാര്യ പ്രമീള (49) ആണ് മരിച്ചത്. സ്ക്കൂളിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന പ്രമീള വ്യാഴാഴ്ച രാവിലെ സ്ക്കൂളിലെത്തി ജോലി തുടങ്ങും മുമ്പേ സഹപ്രവർത്തകരുമായി സംസാരിച്ചു നിൽക്കുന്നിതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമീള പതിനാറു വർഷത്തോളമായി സ്ക്കൂളിൽ ചെയ്ത് വരികയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം പെരുമ്പിലാവ് കണക്കകോളനി ശ്മശാനത്തില്‍ വൈകീട്ടോടെ സംസ്ക്കരിച്ചു. മക്കൾ – പ്രണവ് , സൂര്യൻ , ആകാശ്