ജീവ ഗുരുവായൂരിർ പാനീയ മേള സംഘടിപ്പിച്ചു
ഗുരുവായൂർ : ജീവഗുരുവായൂരുംനഗരസഭയും ചേർന്ന് നടത്തുന്ന ആരോഗ്യരക്ഷ 2019ന്റെ ഭാഗമായി നടത്തുന്ന പാനീയമേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.എസ് രേവതിട്ടീച്ചർ മെഡിക്കൽ കോളേജ് റിട്ട.. പ്രൊഫ: ഡോ: ഇ.ദിവാകരന് പ്രകൃതി പാനീയം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു’ 51 തരം പ്രകൃതി പാനീയങ്ങളാണ് പൈതൃകം വനിത വേദിയുടെ സഹകരണത്തോടെയാണ് പാനീയങ്ങൾ ഉണ്ടാക്കിയത്.തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം പ്രവർത്തകരും നേതൃത്വം നൽകി. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന കണ്ണിമാങ്ങ, നാളികേരം, ഇരുമ്പാം പുളി, കഞ്ഞി വെള്ളം,, ഇഞ്ചി, ബീറ്റ്റൂട്ട്, കാരറ്റ്, ശർക്കര, കപ്പ, പപ്പായ തുടങ്ങി 51 തരം പാനീയങ്ങളാണ് വനിതകൾ ഉണ്ടാക്കിയത്.നഗരസഭ ഇ.എം.എസ്’ സ്ക്വയറിൽ മെയ് 5 കൂടിയാണ് പരിപാടി.. ഡോ.. പി. എ.രാധാകൃഷ്ണൻ ആ മുഖപ്രസംഗം നടത്തി.വി.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീനിവാസൻ അഡ്വ.രവിചങ്കത്ത്, കെ.കെ.ശ്രീനിവാസൻ ,ജയ ശ്രീ രവികുമാർ ,ഇന്ദിര സോമസുന്ദരൻ, സുനിത ട്ടീച്ചർ, ഹൈദരലി പാലുവായ് തുടങ്ങിയവർ പ്രസംഗിച്ചു’ പിന്നീട് നടന്ന ആരോഗ്യ സെമിനാറിൽ അഡ്വ.ആർ.വി.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.പെയിൻ & പാലിയേറ്റിവ് ഡയറക്ടർ ഡോ: ഇ. ദിവാകരൻ ക്ലാസ് എടുത്തുകെയു കാർത്തികേയൻ.പി.ഐ.സൈമൻമാസ്റ്റർ, ആലുക്കൽ രാധാകൃഷ്ണൻ ,പി.കെ.എസ്.മേനോൻ ,ഷാജൻ ആളൂർ, വി.എം.സുകുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു.