ജിവ ആരോഗ്യ രക്ഷയിൽ കുട്ടികൾക്കായി പാനീയമേള സംഘടിപ്പിച്ചു

">

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെയും ഗുരുവായൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ആരോഗ്യരക്ഷ യിൽ കുട്ടിക ൾക്കായി പാനീയമേള സംഘടിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ പാനീയങ്ങൾ ഉണ്ടാക്കി. നഗരസഭാ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ ശൈലജാദേവൻ വിദ്യാർത്ഥി ഭവാനി ക്ക് പാനീയം നൽകി ഉൽഘടനം ചെയ്തു. പി എ . അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഡോ..പി.എ.രാധാകൃഷ്ണൻ ക്ലാസ്സെടുത്തു. അഡ്വ: രവി ചങ്കത്ത്, രാധാകൃഷ്ണൻ ആലുക്കൽ ഹൈദരലി പാലുവായ്, വി.ബാലകൃഷ്ണൻ നായർ, പി.ഐ.സൈമൻമാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് നടന്ന വിശകലന ചർച്ചക്ക് വി.എം.ഹുസൈൻ, കെ യു.കാർത്തികേയൻ, ബഷീർ വടക്കേക്കാട്, ജിഷ സതീഷ് എന്നിവർ നേതൃത്വം നൽകി.ഞായറാഴ്ച സമാപന സമ്മേളനത്തിൽ ശരവണൻപോണ്ടിച്ചേരിക്ക് ജീവപുരസ്ക്കാരം നൽകി ആദരിക്കും. ആക്ട്സ് ഗുരുവായൂർ, ബ്രദേഴ്സ് ക്ലബ്, വാഴപ്പിള്ളി പൗരസമിതി എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Sponsors