Post Header (woking) vadesheri

കോട്ടപ്പടി ഇടവകയിൽ ജപമാല റാലിക്ക് സമാപനമായി

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി ഇടവകയിൽ ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച അഖണ്ഡ ജപമാലയുടെ സമാപനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച്ച് തമ്പുരാൻപടി ജംഗ്ഷൻ ചുറ്റി ദേവാലയത്തിൽ എത്തി.

Ambiswami restaurant

വിവിധ കൂട്ടായ്മകൾ ഒരുക്കിയ മാതാവിന്റെ 7 വ്യാകുലത്തിന്റെ ടാബ്ലോ പ്രദക്ഷിണ വീഥിയിൽ ഒരുക്കിയിരുന്നു. തുടർന്ന് പാവറട്ടി സെന്റ്‌ ജോസഫ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിജോ പോൾ ബ്രഹ്മകുളം സന്ദേശം നൽകി. തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.

Second Paragraph  Rugmini (working)

ചടങ്ങുകൾക്ക് വികാരി ജോയ് കൊള്ളന്നൂർ, അസി. വികാരി ജോമോൻ താണിക്കൽ, കേന്ദ്രസമിതി കൺവീനർ ബിജു മുട്ടത്ത്, ട്രസ്റ്റിമാരായ ജിജോ ജോർജ്, സെബാസ്റ്റ്യൻ എം.ജെ, ബേബി ജോൺ ചുങ്കത്ത്, എൻ.എം. കൊച്ചപ്പൻ എന്നിവർ നേതൃത്വം നൽകി.