Header 1 vadesheri (working)

ജനു ഗുരുവായൂര്‍ അനുസ്മരണ സദസ്സ്

Above Post Pazhidam (working)

ഗുരുവായൂര്‍: മാതൃഭൂമിയുടെ മുന്‍ ലേഖകനും ഗുരുവായൂരിലെ നിറ സാന്നിധ്യവുമായിരുന്ന ജനു ഗുരുവായൂരിന്റെ ഒന്നാം വാര്‍ഷിക സ്മൃതി സദസ്സ് നടത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരാണ് അനുസ്മരണം സംഘടിപ്പിച്ചത്. നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂരപ്പന്റെ ‘സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാ’യിരുന്നു ജനു ഗുരുവായൂരെന്ന് അദ്ദേഹം പറഞ്ഞു.

First Paragraph Rugmini Regency (working)

ക്ഷേത്ര വാര്‍ത്തകളിലെ ആധികാരിക ശബ്ദമായിരുന്നു  ജനു ഗുരുവായൂരെന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി മാരാര്‍ അഭിപ്രായപ്പെട്ടു. മാധ്യമ കൂട്ടായ്മ പ്രസിഡന്റ് ആര്‍.ജയകുമാര്‍ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി,മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,അതിരുദ്ര യജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരി,ശോഭ ഹരിനാരായണന്‍,കെ.പി.ഉദയന്‍, വി.പി.ഉണ്ണികൃഷ്ണന്‍,എം.കെ.സജീവ് കുമാര്‍,ഷാജു പുതൂര്‍,ബാലന്‍ വാറണാട്ട്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,സുവര്‍ണ ജനു എന്നിവര്‍ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

അടുത്ത വര്‍ഷം മുതല്‍ ജനു ഗുരുവായൂരിന്റെ പേരില്‍ കേരളത്തിലെ മികച്ച ആധ്യാത്മിക പത്രപ്രവര്‍ത്തകനുളള പുരസ്‌കാര പ്രഖ്യാപനവും നടന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു.