Above Pot

ജനാര്‍ദ്ദനന്‍ നെടുങ്ങാടിഅനുസ്മരണം നടത്തി.

ഗുരുവായൂര്‍: സോപാന സംഗീതത്തിന്റെ നിറതേജസ്സായി എട്ട് പതിറ്റാണ്ടിലേറെ കാലം ഗുരുവായൂരപ്പന്റെ തിരുമുന്നില്‍ അഷ്ടപദി ആലാപനവുമായി കലയ്ക്ക് സമര്‍പ്പിച്ച ആചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍, ഗീതാഗോവിന്ദം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണവും, സമാദരണവും, ആചാര്യ സംഗമവും നടത്തി. ഗുരുവായൂര്‍ നഗരസഭാ (ഫ്രീഡം) ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമാദരണ സദസ്സ്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍. എം. കൃഷ്ണദാസ് ഉല്‍ഘാടനം ചെയ്തു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

അഷ്ടപദി സംഗീതജ്ഞയും, ഗവേഷകയും, അദ്ധ്യാപകയുമായ അനുരാധ മഹേഷ്, എടയ്ക്ക വാദകനായ തിരുവില്ലാ മലഹരി, മഞ്ജുളാല്‍ത്തറ മേളപ്രമാണി ഗുരുവായൂര്‍ ജയപ്രകാശ് എന്നീ പ്രതിഭകളെ ആദരിച്ചു. ദേവസ്വം റിട്ട: ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. നാരായണന്‍ അനുസ്മരണ പ്രഭാഷണവും, ബാലന്‍ വാറണാട്ട് ആമുഖപ്രസംഗവും നടത്തി. തൃക്കാമ്പുരം ജയന്‍മാരാര്‍, അമ്പലപ്പുഴ വിജയകുമാര്‍, കാവില്‍ ഉണ്ണികൃഷ്ണവാര്യര്‍, ഏലൂര്‍ ബിജു തുടങ്ങിയവര്‍ അഷ്ടപദി ആലാപനം നടത്തി.

ട്രസ്റ്റ് സാരഥി ജോതിദാസ് ഗുരുവായൂര്‍, കെ. സുകുമാരന്‍, രാജേഷ് പുതുമന, പി. ഉണ്ണികൃഷ്ണന്‍, വീബീഷ്, പി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ ആശാന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥനയോടെയാണ് സദസ്സിന് സമാരംഭം കുറിച്ചത്. ചടങ്ങില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഷ്ടപദി കലാകാരന്‍മാര്‍ തുടര്‍ച്ചയായി ആലാപനം നടത്തി