Header 1 = sarovaram
Above Pot

ചാവക്കാട് കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞം.

ചാവക്കാട് : നഗരസഭയില്‍ കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞവും, ജലനടത്തവും സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നവകേരളം 2-ാമത് കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കിസംരക്ഷിക്കുന്നതിനും, ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘തെളിനീരോഴുകും നവകേരളം ക്യാമ്പയിന്‍ മേഖലയില്‍ ഊര്‍ജ്ജിതമാക്കും.

ഇതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഏപ്രില്‍ 11ന് മുന്‍പ് മുനിസിപ്പല്‍ തലത്തിലും വാര്‍ഡ് തലത്തിലും ജലസമിതികളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനാസൂത്രണം നടത്തുന്നതിനും ഏപ്രില്‍ 17ന് ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങളും മലിനീകാരികളായ ഉറവിടങ്ങളും കണ്ടെത്തുന്നതിനായി പൊതു ജനപങ്കാളിത്തത്തോടെ ജലനടത്തം സംഘടിപ്പിക്കുന്നതിനും ജല സഭ ചേരുന്നതിനും,22ന് ജലസ്രോതസ്സുകളില്‍ ജനകീയ ശുചീകരണ യഞം സംഘടിപ്പിക്കിന്നതിനും യോഗം തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു

Vadasheri Footer