Header 1 = sarovaram
Above Pot

ഗുരുവായൂരിലെ അഷ്ടപദി സംഗീതോത്സവത്തിന് ജനാർദ്ദനൻ നെടുങ്ങാടിയുടെ പേര് നൽകണം: തിരുവെങ്കിടം പാനയോഗം

ഗുരുവായൂർ : അഷ്ടപദി എന്ന കലയ്ക്കായി സ്വയം ജീവിതം സമർപ്പിച്ച, ജീവിതാവസാനം വരെ ഗുരുവായൂരപ്പൻ്റെ തിരുസവിധത്തിൽ സോപാന സംഗീത സരണികൾ അനുദിനം സമർപ്പിച്ചുപോന്ന അഷ്ടപദി ആചാര്യനും, തികഞ്ഞ ഗുരുവായൂരപ്പ ഭക്തദാസനുമായ ജനാർദ്ദനൻ നെടുങ്ങാടിയുടെ പേര് അഷ്ടപദി സംഗീതോത്സവത്തിന് നൽകി അനശ്വരമായ ആ ആചാര്യ സ്മരണകൾ നിലനിർത്തണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു

പാനയോഗം സെക്രട്ടറി ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടും, പാനയോഗം പ്രസിഡണ്ടുമായ ശശി വാറണാട്ട് ഉത്ഘാടനം ചെയ്തു. കോഡിനേറ്റർ ബാലൻ വാറണാട്ട് പ്രമേയം അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ എടവന , ഷൺമുഖൻ തെച്ചിയിൽ, , ഇ.ദേവീദാസൻ, മാധവൻ പൈക്കാട്ട്, പ്രഭാകരൻ മൂത്തേടത്ത്, മുരളി അകമ്പടി, പ്രീത മോഹനൻ, ശ്യാമളൻ കണ്ണത്ത് , രാജൻ കോക്കൂർ, ഹരീഷ്.ഇ’ മോഹനൻ കുന്നത്തൂർ എന്നിവർ സംസാരിച്ചു.

Vadasheri Footer