
ജനകീയ സമരങ്ങളോട് സർക്കാരിന്റെ നിഷേധാത്മകത , കോൺഗ്രസ് ധർണ്ണ നടത്തി

ഗുരുവായൂർ : ജനകീയ സമരങ്ങളോട്ഇടത്പക്ഷസർക്കാർകൈകൊള്ളുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരായും ,ആശവർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെസമരംഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൂക്കോട്,ഗുരുവായൂർ,തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽഗുരുവായൂർ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ യൂ.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉൽഘാടനം ചെയ്തു ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതവഹിച്ചു . ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , നേതാക്കളായആന്റോ തോമാസ് , ബി.വി. ജോയ് ,.ബി.മോഹൻ കുമാർ ,ബാലൻ വാറണാട്ട് എന്നിവർപ്രസംഗിച്ചു.

കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയ ധർണ . ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ സി.ജെ സ്റ്റാൻലി ഉൽഘാടനം ചെയ്തുമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാജു തരകൻ അധ്യക്ഷത വഹിച്ചു. . ഡിസിസി യുടെ ചാർജ് വഹിക്കുന്ന ആർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് നേതാക്കളായ പി.വി നിവാസ്, റൂബി ഫ്രാൻസിസ്, അപ്പു ആളൂർ, എൻ.എ നൗഷാദ്, ജസ്റ്റിൻ കൂന്നാമുച്ചി, എ.എം മൊയ്ദീൻ, സബീന റിറ്റോ, എ.എ കൃ ഷണൻ, ജയൻ പാണ്ടിയത്ത്, ടി.ഒ ജോയ്, വാസു കെ.എസ്, ഉഷ കുട്ടൻ, ജയശങ്കർ ബി എന്നിവർ സംസാരിച്ചു.
കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ .ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡൻ്റ് കെ. എം. ഇബ്രാഹിം ധർണ്ണ ഉദ്ഘാടനം ചെയ്തുമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, ആച്ചി ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പൊറ്റയിൽ മുംതാസ്, മുൻ പഞ്ചായത്ത് മെമ്പർ ടി.കെ. മുബാറക്ക്, ഒഐസിസി നേതാവ് മുസ്തഫ അണ്ടത്തോട്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ, സി.എസ്. മുരളി, എ. എം. മുഹമ്മദാലി അഞ്ചങ്ങാടി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ റഫീക് അറക്കൽ, അബ്ദുൽ അസീസ് ചാലിൽ, നവീൻ മുണ്ടൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പി. സി. മുഹമ്മദ് കോയ സ്വാഗതവും അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.