Above Pot

ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി: ഹണി റോസ് നല്കി യ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്ന്ന് ബോബി ചെമ്മണൂര്‍. റിമാന്ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്ക്ക് ഐക്യദാര്ഢ്യ വുമായി ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി അഭിഭാഷകരെ അറിയിച്ചിതിരിക്കുന്നത്. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു

First Paragraph  728-90

തനിക്ക് ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ തുടരും. ബോബിയുടെ നിസഹകരണം ജയില്‍ അധികൃതര്‍ നാളെ കോടതിയെ അറിയിക്കും.

Second Paragraph (saravana bhavan

അതേസമയം സമാനമായ കേസുകളില്‍ ഉള്പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്ണ്ണപമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തി. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.

അമേരിക്കന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ടാണ് കോടതി ബോഡി ഷെയ്മിങ്ങിനെതിരെ മുന്നറിയിപ്പ് നല്കികയത്. ‘സ്ത്രീയെ രൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല നിങ്ങളെ തന്നെയാണ് നിർവചിക്കുക ‘- എന്ന മാറബോളിയുടെ വാക്കുകളാണ് ഹൈക്കോടതി ഉത്തരവില്‍ ഉദ്ധരിച്ചത്. 50000 രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടു ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. അന്വേഷണവുമായി ബോബി ചെമ്മണൂര്‍ സഹകരിക്കണം. ഈ കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യം ആവര്ത്തി ക്കരുതെന്നും ഹൈക്കോടതി നിര്ദേശിച്ചു

ജാമ്യഹര്ജിയില്‍ കേസ് നിലനില്ക്കു ന്നതല്ല എന്നാണ് ബോബി ചെമ്മണൂര്‍ പറഞ്ഞത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കു മെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രഥമ വിവര രേഖ പരിശോധിച്ചാല്‍ ബോബി ചെമ്മണൂരിന്റെ പരാമര്ശം് ദ്വയാര്ഥ പ്രയോഗമാണെന്ന് ഏതൊരു മലയാളിക്കും മനസിലാകുമെന്നും കോടതി ഓര്മ്മി പ്പിച്ചു. ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് പറഞ്ഞ കോടതി കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്ദേശിച്ചു.

ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹര്ജിി പരിഗണിക്കുന്നതിനിടെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്ശ നമാണ് ഉണ്ടായത്. എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്ശങ്ങള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാര്ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു

ജാമ്യഹര്ജിയിലെ ചില പരാമര്ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്ക്ക്ട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ആരാഞ്ഞു. മോശം പരാമര്ശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്. ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു