Header 1 vadesheri (working)

ജൽജീവൻ മിഷൻ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന്.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂർ : ജൽജീവൻ മിഷൻ നടപ്പിലാക്കുമ്പോൾ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് വാട്ടർ അതോറിറ്റി സ്റ്റാഫ്‌ അസോസിയേഷൻ (ഐ.എൻ.ടി.യു.സി) തൃശ്ശൂർ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണം. വാട്ടർ അതോറിറ്റിയെ KSEB മോഡൽ കമ്പനി വൽക്കരിക്കാന്നുള്ള ശ്രമം അവസാനിപ്പിക്കണം.

Second Paragraph  Amabdi Hadicrafts (working)

ജീവനക്കാർക്ക് കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം. പെൻഷൻക്കാർക്ക് 2017മുതലുള്ള കുടിശ്ശികയായ ആനുകൂല്യങ്ങൾ നൽകാൻ മാനേജ്‍മെന്റ് തയ്യാറാകണം. അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. ജില്ലയിലെ പല മേഖലകളിലും കൃത്യമായി കുടിവെള്ളം, വിതരണം ചെയ്യാൻ പോലും വെള്ളം തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ ജൽജീവൻ മിഷൻ നടപ്പിലാക്കുമ്പോൾ കൂടുതൽ കണക്ഷനുകൾ കൊടുക്കുക വഴി ആർക്കും കുടിവെള്ളം കിട്ടാത്ത അവസ്ഥ വരാതിരിക്കാൻ കൂടുതൽ കുടിവെള്ളം ഉൽപാദിപ്പിക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം തൃശൂർ ഡിസിസി പ്രസിഡണ്ട് എം.പി വിൻസെന്റ് ഉൽഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഒ.അബ്ദുറഹിമാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി മുഖ്യഥിതിയായിരുന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉണ്ണികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ യു.എം ഹാരിസ്, അബ്ദുൽ ഖാദർ, മെറിൻജോൺ, ജോജി വയനാട്, എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ, പി. ബിജു, ഉൽഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാന സെക്രട്ടറി ഖാദർ മലപ്പുറം ഉപഹാരങ്ങൾ സമർപ്പിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സെക്രട്ടറി മെറിൻ ജോൺ,
ഉപഹാരങ്ങൾ സമർപ്പിച്ചു

പുതിയ ഭാരവാഹികളായി.
പ്രസിഡണ്ട് : ഒ.അബ്ദുറഹിമാൻ കുട്ടി,
വർക്കിംഗ്‌ പ്രസിഡണ്ട് : എൻ.ഡി. അഭിലാഷ്,
വൈസ് പ്രസിഡണ്ട് : ജോഷി.പി.ജെ, ഗ്ലെൻസൺ ലാസർ, നാനാജി ടി.ജെ,
ജില്ലാ സെക്രട്ടറി :
അനൂപ് പി.എ
ജോയിന്റ് സെക്രട്ടറി :
മുസ്തഫ പി.എച്ച്, സാബു ആന്റണി, ഷാഹുൽ ഹമീദ്,
ട്രഷറർ :
ബിജോയ്‌ സി.പി
സംസ്ഥാന കൗൺസിലർമാർ.
ഹാരിസ് യു.എം, എൻ.ആർ നന്ദകുമാർ, ഇ.ഡി സാമുവൽ
വനിതാ കൺവീനർ : സരിത എന്നിവരെ തെരഞ്ഞെടുത്തു. ജോജി വയനാട് മുഖ്യവരണാധികാരിയായിരുന്നു. തരാഭായ് സ്വാഗതവും, അനൂപ് നന്ദിയും പറഞ്ഞു.