Header 1 vadesheri (working)

കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

Above Post Pazhidam (working)

പത്തനംതിട്ട: വിവാദമായ കാശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. ആർ എസ് എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ സമർപ്പിച്ച ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ നിർദ്ദേശം നൽകിയത്. സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിഎടുക്കാൻ തയ്യാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ കോടതി നിർദേശം നൽകിയത്.

First Paragraph Rugmini Regency (working)

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എം എൽ എ എഴുതിയ കുറിപ്പാണ് വിവാദമായത്. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തിൽ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയെന്നും അദ്ദേഹം കുറിക്കുന്നു. രണ്ടാം മോദി സർക്കാർ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമർഷം ജനങ്ങളുടെ ഭാവത്തിൽ നിന്ന് വായിച്ചെടുക്കുന്നുവെന്നും, അപരവൽക്കരണത്തിന്റെ വികാരം കാശ്മീരിയുടെ ഹൃദയത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടെന്നും ജലീൽ അഭിപ്രായപ്പെടുന്നു.

Second Paragraph  Amabdi Hadicrafts (working)

എന്നാൽ ഇന്ത്യയുടെ അവിഭാജ്യഭാഗമായ കാശ്മീരിൽ നിന്നും പാകിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീർ” എന്ന് വിശേഷിപ്പിച്ച ജലീലിന്റെ അഭിപ്രായമാണ് ഏറെ വിവാദമായത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നാണ് ജലീൽ കുറിച്ചത്. നിരവധി പേരാണ് എം എൽ എയുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം ഇന്ത്യയുടെ അധികാരത്തിലുള്ള ജമ്മുവും, കാശ്മീർ താഴ്വ‌രയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളെ ജലീൽ വിശേഷിപ്പിച്ചത് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നുമാണ്