Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവം, ഇത് വരെ സംഗീതാർച്ചന നടത്തിയത് 980 പേർ

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ യു പി രാജു , യു നാഗമണിയും മക്കളും ചേർന്ന് അവതരിപ്പിച്ച മാൻഡൊലിൻ കച്ചേരി ആസ്വാദകർക്ക് നാദ വിസ്മയമൊരു ക്കി .ദീക്ഷിതർ ഹിന്ദോള രാഗത്തിൽ ഒരുക്കിയിട്ടുള്ള ” ഗോവർദ്ധന ഗിരീശം ” എന്ന കീർത്തനം ആലപിച്ചാണ് കച്ചേരിക്കു തുടക്കം കുറിച്ചത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് സ്വാതി തിരുനാൾ കൃതിയായ “നര സിംഹ മാമവ” (ആരഭി രാഗം ,ഖണ്ഡ ചാപ്പ് താളം), “ദേവദേവ ജഗദ്വീശ്വര” (പൂർവ്വി കല്യാണി രാഗം , ആദി താളം ) , മുത്തയ്യ ഭാഗവതരുടെ പശു പതി പ്രിയ രാഗത്തിൽ ഉള്ള “ശരവണ ഭവ” ( ആദി താളം )”വെങ്കിടാചല നിലയം” ( സിന്ധു ഭൈരവി രാഗം , ആദി താളം ) എന്നിവ ആലപിച്ചു . .

Third paragraph

യമുന കല്യാണി രാഗത്തിലുള്ള “കൃഷ്ണാ നീ ബേഗനേ ബാരോ” (മിശ്രചാപ്പ് താളം) ആലപിച്ചാണ് നാദ വിസ്മയം അവസാനിപ്പിച്ചത് .മക്കളായ ജയ വിഘ്‌നേശ്വർ ,യു സുബ്രഹ്മണ്യ രാജു എന്നിവരും ഇവരോടൊപ്പം കച്ചേരി അവതരി പ്പിച്ചു . കോട്ടയം ജി സന്തോഷ് കുമാർ മൃദംഗത്തിലും , മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും പിന്തുണ നൽകി .

വൈകിട്ട് ആറിന് ഡോ : എൻ ജെ നന്ദിനി യുടെ കച്ചേരിയോടെയാണ് ശനിയാഴ്ചത്തെ വിശേഷാൽ കച്ചേരി ആരംഭിച്ചത് സ്വാതി തിരുനാൾ സര സാംഗി രചിച്ച “ജയ ജയ പത്മനാഭ” ആദി താളം എന്ന കൃതി ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് തുടർന്ന് ദീക്ഷിതരുടെ :” രങ്ക നായകം ഭാവയേ” ( നായകി രാഗം ,ആദി താളം ), വരാളി രാഗത്തിൽ ത്യാഗരാജർ രചിച്ച “നേ ചൊ ഗഡകാണ്ട” ( ഖണ്ഡ ചാപ്പ് താളം ) പാപം നാശം ശിവൻ കൃതിയായ “ശ്രീനിവാസ തിരു വെങ്കിട” ഹംസാ നന്ദി രാഗം ( ആദി താളം ) ,പെരിയ സാമി തൂരൻ ബിഹാഗ് രാഗത്തിൽ രചിച്ച “തൊട്ടു തൊട്ടു പേശവരാൻ” ആദി താളം , എന്നിവ ആലപിച്ചു ലാൽ ഗുഡി ജയരാമൻ കൃതിയായ തില്ലാന ആലപിച്ചാണ് ( ആദി താളം ) ഡോ നന്ദിനി കച്ചേരി അവസാനിപ്പിച്ചത് .

തുടർന്ന് മധുരൈ ടി എൻ എസ് കൃഷ്ണ യുടെ കച്ചേരി അരങ്ങേറി സുരുട്ടി രാഗത്തിൽ വർണ്ണം ( ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് . തുടർന്ന് ത്യാഗരാജ കൃതിയായ “വൃന്ദാവന ലോല ( തോടി രാഗം , രൂപക താളം ) പാപ നാശം ശിവൻ രീതി ഗൗള രാഗത്തിൽ രചിച്ച “ഗുരുവായൂരപ്പനേ അപ്പൻ”( ആദി താളം )”ജഗദീശം ഭാവ യേഹം സദം ” പൂർണ ചന്ദ്രിക രാഗം ആദി താളം എന്നിവ ആലപിച്ചു പുരന്ദ ര ദാസ് രചിച്ച “ദേവകി നന്ദന” ( രാഗമാലിക രാഗം ആദി താളം ) ആലപിച്ചാണ് കച്ചേരി ക്ക് സമാപനം കുറിച്ചത്


എം എ കൃഷ്ണ സ്വാമി വയലിനിലും ,ഉദയാൽ പുരം മാലി മൃദംഗത്തിലും കടനാട് അനന്ത കൃഷ്ണൻ ഗഞ്ചിറയിലും പക്കമേള മൊരുക്കി . സംഗീതോത്സവം ആറു ദിവസം പിന്നിട്ടപ്പോൾ 980 പേർ സംഗീതാർച്ചന നടത്തി