Post Header (woking) vadesheri

ഐ.എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞനും ഐ.എസ്. ആർ. ഒ ചെയർമാനുമായ ഡോ. കെ. ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകുന്നേരം മുന്നേ മുക്കാലോടെ യാണ് അദ്ദേഹം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്.

Ambiswami restaurant

തുടർന്ന് അൽപ നേരം വിശ്രമിച്ച ശേഷം പത്നി മാലതിക്കും സഹപ്രവർത്തകർക്കുമൊപ്പം ക്ഷേത്രത്തിലെത്തി . ക്ഷേത്ര ദർശനത്തിന് മുൻപ് ഗുരുവായൂർ പോലീസ് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു

Second Paragraph  Rugmini (working)


ശീവേലി ദർശന ശേഷം അഞ്ചു മണിയോടെ ശ്രീകോവിലിന് മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുതു. ഭണ്ഡാരത്തിൽ കാണിക്കയിട്ടു. ഉണ്ട മാല വഴിപാടും നേർന്നിരുന്നു. അന്നദാനത്തിനായി സംഭാവനയും നൽകി. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ദേവസ്വത്തിൻ്റെ ഉപഹാരം ഡോ. കെ. ശിവന് നൽകി.