ഇസ്ലാമിക ഭീകരവാദം സംസ്ഥാന സർക്കാർ അടിച്ചമർത്തുന്നില്ല :മന്ത്രി വി മുരളീധരൻ
ചാവക്കാട്: സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദം അടിച്ചമർത്താനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം കേവലം ഇതൊരു ഒറ്റപ്പെട്ട സംഭവമായും ക്രമസമാധാന പ്രശ്നമായും കണക്കാക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചാവക്കാട് മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാർ കൊലപ്പെടുത്തിയ കൊപ്പര ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം ..ഭീകരവാദം തുടച്ചുനീക്കാനുള്ള നടപടിയെടുക്കുന്നതിന് പകരം പൊലീസ് പ്രദേശത്ത് അക്രമങ്ങൾക്ക് ഇരയായവർക്ക് നേരെ ഭീഷണി മുഴക്കുകയാണെന്നാണ് തനിക്ക് ലഭിച്ച വിവരം.ആരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇത്തരത്തിലുള്ള സമീപനം നടത്തുന്നത്? പൊലീസിന്റെ ഇത്തരം നിലപാടുകൾക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടേണ്ടതാണ്.അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണ മെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു ,
.ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്,തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ കെ.ആർ ഹരി,ജസ്റ്റിൻ ജെയ്ക്കപ്പ്,ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത്,ജനറൽ സെക്രട്ടറി സുമേഷ് തേർളി,ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി,പഞ്ചായത്ത് മെമ്പർ ഷീജ രാധാകൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.