Above Pot

ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹം

ഗുരുവായൂർ ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിനും പ്രതിഷ്ഠാദിന മഹോത്സവവത്തിന് മെയ് 27 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 4 വരെ തുടരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് പെരുമ്പിള്ളി നാരായണദാസ് നമ്പൂതിരി ഗുരുവായൂർ മുഖ്യകാർമ്മകത്വം വഹിക്കും മെയ് 27 വൈകീട്ട് 6 ന് സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം ക്ഷേത്രം മാൽശാന്തി താഴകുളത്ത്മന ശങ്കരനാരായണൻ നമ്പൂതിരി നിർവ്വഹിക്കും. പ്രതിഷ്ഠാദിനാഘോഷ കമ്മറ്റി പ്രസിഡന്റ് പ്രഭാകരൻ പ്രണവം അധ്യക്ഷനാകും. ചടങ്ങിൽ സദാനന്ദൻ താമരശ്ശേരി, കെ.കെ സോമൻ, ബാബുരാജ് താമരശ്ശേരി എന്നിവർ സംസാരിക്കും. സപ്താഹത്തോടനുബന്ധിച്ച് എല്ലാദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണിവരെ വിവിധ നാരായണ പാരായണ സമിതികളുടെ നേത്യത്വത്തിൽ നാരായണീയ പാരായണവും അരങ്ങേറും. എല്ലാ ദിവസവും ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രതിഷ്ഠാദിനാഘോഷ കമ്മറ്റി സെക്രട്ടറി സദാനന്ദൻ താമരശ്ശേരി, ട്രഷറർ വേണുഗോപാൽ പാലാഴി എന്നിവർ പങ്കെടുത്തു.

First Paragraph  728-90