ഗുരുവായൂരിൽ ഇഫ്താർ സംഗമം നടത്തി

ഗുരുവായൂർ: ഗുരുവായൂർ ചേoബർ ഓഫ് കോമേഴ്സ്, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ, ബിൽഡേഴ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും നടത്തി. ഹോട്ടൽ എലൈറ്റിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ വി.എസ്.രേവതിട്ടീച്ചർ ഉദ്ഘാടനം ചെയ്തു.. ചേംബർ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ പള്ളി ഖത്തീബ് അബ്ദുൾ ഖാദർ ദാരിമി ഇഫ്താർ സന്ദേശം നൽകി. ലോഡ്ജ് ഓണേഴ്സ് പ്രസി ഡണ്ട് ജി.കെ.പ്രകാശൻ, ബിൽഡേഴ്സ് ഫോറം പ്രസിഡണ്ട് പി.എസ്.പ്രേമാനന്ദൻ ,പ്രതിപക്ഷ നേതാവ് ബാബു മാസ്റ്റർ, ടി.എൻ.മുരളി, അഡ്വ.രവിചങ്കത്ത്, ഓടത്ത് മോഹന കൃഷ്ണൻ, പി.എം.അബ്ദുൾറഷീദ് തുടങ്ങിയവർ പ്രസംഗിച്ചു

Astrologer