ഉത്രാടനാളില്‍ കേരളത്തിൽ വിറ്റത് 90.32 കോടിയുടെ മദ്യം , ഒന്നാം സ്ഥാനം ഇരിങ്ങാലക്കുടക്ക്
തൃശൂർ : ഓണനാളുകളിലെ മദ്യവില്‍പനയില്‍ കേരളത്തില്‍ വീണ്ടും റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 കോടിയുടെ വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ എട്ടുദിവസം കൊണ്ട് 487 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.
ഉത്രാട ദിനത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ബീവറേജസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. എന്നാലിവിടെ ഇക്കുറി വില്‍പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.22 കോടി രൂപയുടെ മദ്യം വിറ്റസ്ഥാനത്ത് ഇത്തവണ ഒരുകോടി നാല്‍പ്പത്തി നാലായിരമായി വില്‍പന കുറഞ്ഞു. കഴിഞ്ഞതവണ തൃശൂര്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മദ്യപാനികള്‍ ആശ്രയിച്ചത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റിനെയാണ്. രണ്ടാംസ്ഥാനത്ത് ആലപ്പുഴ കോടതി ജങ്നിലെ ബീവറേജസ് ഔട്‌ലെറ്റാണ്. 93.5 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
ഉത്രാടനാളിലും സംസ്ഥാനത്ത മദ്യ വില്‍പനയില്‍ വലിയ വര്‍ധനവുണ്ടായി. ഉത്രാടനാളില്‍ മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഓണം സീസണായി കരുതുന്ന പത്തു ദിവസം കൊണ്ടു കഴിഞ്ഞവര്‍ഷം 499 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അന്ന് ആകെയുള്ള 270 ഔട്‌ലെറ്റുകളില്‍ 60 എണ്ണം പ്രണയം കാരണം അടഞ്ഞു കിടക്കുകയായിരുന്നു.