
ഇറാൻ പ്രതിരോധമന്ത്രിയും, ഐ ആർ ജി സി കമാൻഡറും കൊല്ലപ്പെട്ടു.

ടെഹ്റാൻ : അമേരിക്കയും ഇസ്രായേലും സംയുക്തമായിനടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടു ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഖമേനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മേഖലയിൽ സ്ഫോടനങ്ങൾ നടന്നതായും അദ്ദേഹം കൊല്ലപ്പെട്ടതായും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന പ്രസംഗം ഏറെ നിർണ്ണായകമാണ്.
ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും വലിയ തോതിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ നടക്കാൻ പോകുന്ന പ്രസംഗം തത്സമയമാണോ അതോ മുൻകൂട്ടി റെക്കോർഡ് ചെയ്തതാണോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. അദ്ദേഹം ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ ഈ പ്രസംഗം വ്യക്തത നൽകുമെന്നാണ് കരുതപ്പെടുന്നത്.
ആക്രമണത്തിന് പിന്നാലെ ഖമേനിയെ അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇറാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൊട്ടാരം ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഖമേനിയുടെ സാന്നിധ്യം ഇറാനിയൻ ജനതയ്ക്കും സൈന്യത്തിനും എത്രത്തോളം ആത്മവിശ്വാസം നൽകുമെന്നത് കണ്ടറിയണം.
യുദ്ധം ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴും ഇറാന്റെ ഔദ്യോഗിക പ്രതികരണം ഈ പ്രസംഗത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ഖമേനിയുടെ മറുപടി എന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നു.
അതെ സമയം ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലുള്ള പ്രൈമറി ഗേൾസ് സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയർന്നു സ്റ്റേറ്റ് മീഡിയ നൽകുന്ന വിവരങ്ങൾ പ്രകാരം കൊല്ലപ്പെട്ടവരിലേറെയും 7 നും 12 നും ഇടയിൽ പ്രായമുള്ള പിഞ്ചുകുട്ടികളാണ്.
ശനിയാഴ്ച പകൽ സമയത്ത് സ്കൂൾ പ്രവർത്തനക്ഷമമായിരുന്ന വേളയിലാണ് മിനാബിലെ ശജറത്തുൽ ത്വയ്യിബ സ്കൂളിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത് നൂറിലധികം വിദ്യാർത്ഥികൾ ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ആക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടത്തിനടിയിൽ നിരവധി കുട്ടികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് മിനാബ് ഗവർണർ മുഹമ്മദ് രാദ്മെഹർ അറിയിച്ചു പരിക്കേറ്റ 60 ഓളം പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സുപ്രധാന സർക്കാർ കെട്ടിടങ്ങൾ, ജുഡീഷ്യറി സംവിധാനങ്ങൾ.ഇറാൻ പരമോന്നത നേതാവിന്റെ വസതി മുതിർന്ന സൈനിക കമാൻഡർമാരുടെ ഓഫീസുകൾ.ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ (AEOI), തെഹ്റാനിലെ അതീവ സുരക്ഷയുള്ള പർച്ചിൻ (Parchin) സൈനിക താവളം.തബ്രീസിലെ പ്രധാന മിസൈൽ താവളം. ഇസ്ഫഹാനിലെ ആയുധ നിർമ്മാണ ശാലകൾ. തുറമുഖ നഗരങ്ങൾ ആയ ബന്ദർ അബ്ബാസ് (Bandar Abbas), ചബാഹർ (Chabahar)പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങളായ .ലോറെസ്താൻ, അൽബോർസ്, ഉർമിയ എന്നീ കേന്ദ്രങ്ങളിൽ ആണ് ഇസ്രായേലും അമേരിക്കയും സംയുക്തമായി അക്രമിച്ചത്
ഇറാനിലെ രാഷ്ട്രീയ-സൈനിക-ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടന്നത് വെറുമൊരു സൂചന നൽകുന്ന ആക്രമണമല്ലെന്നും മറിച്ച് ഇറാന്റെ ഭരണകൂടത്തെ തകർക്കാനുള്ള വിപുലമായ സൈനിക നീക്കമാണെന്നും ഇറാനിയൻ പ്രതിപക്ഷ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ പ്രതിപക്ഷ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ ശരിയാണെങ്കിൽ, ഇറാന്റെ സൈനിക ശേഷിയെയും ഭരണനിയന്ത്രണത്തെയും ഒരേസമയം തകർക്കാനുള്ള അതിശക്തമായ തന്ത്രമാണ് അമേരിക്കയും ഇസ്രായേലും പയറ്റുന്നത്. ഇറാന്റെ പകുതിയോളം വ്യോമപ്രതിരോധ സംവിധാനങ്ങളും ഇതിനോടകം നിശ്ചലമായതായാണ് സൂചന.
