Post Header (woking) vadesheri

മുട്ടാപോക്ക് പറഞ്ഞ് ക്ളെയിം നിഷേധിച്ച് ഇൻഷൂറൻസ് കമ്പനി , തുക നല്കാൻ ഉത്തരവിട്ട് ഉപ ഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : ആശുപത്രി അധികൃതരുടെ തെറ്റായ പരാമർശം തിരുത്തി നൽകിയിട്ടും നിലവിലുള്ള അസുഖമെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിലെ മേലേപ്പുറം വീട്ടിൽ എം എൽ ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ കൊച്ചിയിലെ റീജിയണൽ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.

ജോസിനെ നെഞ്ചുവേദനയെത്തുടർന്ന് സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.ആശുപത്രി അധികൃതർ ഹൃദയത്തിനു് ബ്ലോക്ക് ഉണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയും ആഞ്ചിയോഗ്രാം നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് ജോസിനെ എറണാകുളം ലിസി ആശുപത്രിയിൽ കൊണ്ടുപോയി ആഞ്ചിയോഗ്രാം ചെയ്യുകയും ബൈപാസ് സർജറിക്ക് വിധേയനാനക്കുകയും ചെയ്തു . തുടർന്ന് ക്ളെയിമുകൾ സമർപ്പിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു.

സെൻറ് ജെയിംസ് ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയിൽ ജോസിന് ഹൃദയസംബന്ധമായ അസുഖങ്ങൾ രണ്ട് വർഷം മുമ്പേ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നതിനാലാണ് ക്ളെയിം നിഷേധിക്കപ്പെട്ടത് . എന്നാൽ ഹർജിക്കാരനാകട്ടെ ഹൃദയസംബന്ധമായ യാതൊരു ചികിത്സക്കും വിധേയനായിട്ടില്ലായിരുന്നു .പരാതിപ്പെട്ടതിനെത്തുടർന്ന് സെൻ്റ് ജെയിംസ് ആശുപത്രി അധികൃതർ ഡിസ്ചാർജ് സമ്മറിയിൽ തിരുത്തി നൽകുകയുണ്ടായി. വീണ്ടും ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെട്ടുവെങ്കിലും ക്ളെയിം നൽകുകയുണ്ടായില്ല . തുടർന്ന് ഉപ ഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു

First Paragraph Jitesh panikar (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ.രാധാകൃഷ്ണൻ നായർ, ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ക്ളെയിമുകൾ പ്രകാരം സംഖ്യ ലഭിക്കുവാൻ അർഹതയുണ്ടെന്ന് വിലയിരുത്തി ഹർജിക്കാരന് 2,04,220 രൂപയും ക്ളെയിം തിയ്യതി മുതലുള്ള 6% പലിശയം ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി