ഗുരുവായൂര്‍ : നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപ എസ്റ്റിമേറ്റ് കണക്കാക്കി നടപ്പിലാക്കുന്ന ഇന്നര്‍റിങ്ങ് റോഡ്, പോലീസ് സ്റ്റേഷന്‍ റോഡ്, പെരുമാള്‍ തോട് റോഡ് എന്നിവടങ്ങളില്‍ ഇന്‍റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായത് .
അമ്പാടി ജംഗ്ഷനില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിര്‍വ്വഹിച്ചു. വൈസ്ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, ശോഭ ഹരിനാരായണന്‍, ദേവിക ദിലീപ്, ജ്യോതി രവീന്ദ്രനാഥ്, നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല എന്നിവര്‍ പങ്കെടുത്തു.
ആദ്യ ഘട്ടമെന്ന നിലയില്‍ ഇന്നര്‍റിങ്ങ് പ്രദേശത്തെ നഗരസഭയുടെ അധീനതയിലുളള അമ്പാടി ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറെ നട വ്യാപരഭവന്‍ വരെയുളള 735 മീറ്റര്‍ ആണ് ഇന്‍റര്‍ലോക്ക് ടൈല്‍ വിരിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ റോഡ് 230 മീറ്റര്‍, പെരുമാള്‍ തോട് റോഡ് 150 മീറ്റര്‍ എന്നിവടങ്ങളിലും ടൈല്‍ വിരിക്കല്‍ പ്രവര്‍ത്തി നടത്തുന്നതാണ്.