കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കും : നഗര സഭ ചെയർമാൻ

">

ഗുരുവായൂർ : അമ്യത് പദ്ധതിയുടെ കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി ഗുരുവായൂർ നഗരസഭ കൗൺസിലിൽ ഇന്നർ റിംങ് റോഡിൽ വൺവെ സമ്പ്രദായം നടപ്പിലാക്കില്ലെന്ന് പറയുകയും അടുത്ത ദിവസം തന്നെ വൺവെ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്ത ചെയർപേഴ്‌സന്റെ നടപടി കൗൺസിൽ അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൗൺസിൽ യോഗത്തിൽ വൺവേയുടെ കാര്യം മറച്ചുവെച്ചതിനെതിരെ പ്രതിഷേധിക്കാൻ ചേംബറിലെത്തിയ കോൺഗ്രസ് കൗൺസിലർമാരോടാണ് വൺവേ സ്ഥിരമാക്കില്ലെന്ന് ചെയർപേഴ്സൻ അറിയിച്ചത്.കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധത്തിന് മുന്നിലാണ് ചെയർപേഴ്‌സന് നിലപാട് തിരുത്തേണ്ടി വന്നത്. 12 ദിവസത്തേക്ക് മാത്രമാണ് വൺവേയെന്നും പിന്നീട് തുടരില്ലെന്നും അവർ ഉറപ്പ് നൽകി. അമൃത് പദ്ധതിയുടെ കാന നിർമാണം പൂർത്തിയായാൽ വൺവേ പിൻവലിക്കുമെന്ന് ചെയർപേഴ്സൻ ഉറപ്പ് നൽകിയതായി കൗൺസിലർമാർ പറഞ്ഞു. വൺവേ നടപ്പാക്കുന്നില്ലെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൗൺസിലിൽ ചെയർപേഴ്സൻ കോൺഗ്രസ് കൗൺസിലർ ആന്റോ തോമസിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നത്. വൺവെ സമ്പ്രദായം മറച്ചുവെച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, ആന്റോ തോമസ്, സുഷ ബാബു, സി. അനിൽകുമാർ, ശ്രീദേവി ബാലൻ എന്നിവർ ചെയർപേഴ്സന്റെ ചേംബറിലെത്തിയത്. ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമ്പോൾ കൂടിയാലോചന നടത്താമെന്ന് ചെയർപേഴ്സൻ ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors