Above Pot

തംബുരു എത്തി ,ഇനിയുള്ള നാളുകൾ ക്ഷേത്ര നഗരിയെ സംഗീത സാന്ദ്രമാക്കും

ഗുരുവായൂർ : ചെമ്പൈ വൈദ്യ നാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു രാവിലെ ചെമ്പൈയുടെ വീട്ടിൽ നിന്നും ചെമ്പൈ സുരേഷിന്റെ നേതൃത്വത്തിൽ ആഘോഷ പൂർവം കൊണ്ട് വന്ന തംബുരുവിന് പാലക്കാട് സംഗീത കോളേജിലും , ചെറുതുരുത്തി കലാമണ്ഡലത്തിലും സ്വീകരണം നൽകി

First Paragraph  728-90

Second Paragraph (saravana bhavan

വൈകീട്ട് ആറിന് സത്രം കവാടത്തിൽ എത്തിയ ഘോഷയാത്രയെ ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭരണ സമിതി അംഗങ്ങളായ ഇ പി ആർ വേശാല , അഡ്വ കെ അജിത് , അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ . വൈക്കം വേണുഗോപാൽ , .തിരുവിഴ ശിവാനന്ദൻ , .എൻ.ഹരി , ഡോ .ഗുരുവായൂർ കെ.മണികണ്ഠൻ എന്നിവരും സ്വീകരിച്ച് ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ സ്ഥാപിച്ചു ,

ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ക്ഷേത്ര ശ്രീലകത്ത് നിന്ന് പകർന്നെത്തിക്കുന്ന ഭദ്ര ദീപം ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സംഗിത മണ്ഡപത്തിൽ തെളിയിക്കും . ഇതോടെ ക്ഷേത്ര നഗരിയെ സംഗീത സാന്ദ്രമാക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമാകും . തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രണ്ടായിരത്തോളം സംഗീതോപാസകരും സംഗിതോത്സവത്തിൽ പങ്കെടുക്കും