കേരളത്തെ പിടിച്ചുലച്ച സ്വർണ കടത്ത് ,വിവരങ്ങൾ നൽകിയ ആൾക്ക് പാരിതോഷികം നൽകി കസ്റ്റംസ് .
തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആള്‍ക്ക് പാരിതോഷികം നല്‍കിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാല്‍, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് പുറത്തുവന്നിട്ടില്ല.
വിവരം കൈമാറിയ വ്യക്തിക്ക് അഡ്വാന്‍സായി 22.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കസ്റ്റംസാണ് പാരിതോഷികം നല്‍കുന്നത്. രഹസ്യ വിവരം കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് മാത്രം അറിയുന്ന രഹസ്യമാണ്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ തയാറായില്ല.ഇക്കഴിഞ്ഞ ജൂലൈ 5നാണ് കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് പിടികൂടിയത്. 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്