ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം :ജോസ് വള്ളൂർ
ഗുരുവായൂർ : ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിയ്ക്കണമെന്നും .അത് നാളെയുടെ പ്രയാണത്തിന് പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന് ഊർജ്ജമാകുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ
“ആദരണീയം 2021 ” സമ്മേളനം ഉൽഘാടനം ചെയത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷതവഹിച്ചു
കോവിഡിനെ ഈ കാലഘട്ടത്തിൽ തൻ്റെ കലാസപര്യകളെ കൊണ്ട് അതിജീവിച്ച വ്യാപാരി കൂടിയായ എം. ചന്ദ്രശേഖരൻ, ചിത്രരചനമേഖലയിൽ അംഗീകാരം നേടിയ രതീഷ് ബാലാമണി, കായികതാരസഹോദരങ്ങളായ പാർത്ഥസാരഥി ,ഗസ്സൽ എന്നിവരെയും പ്ലസ് ടു -എസ്. എസ്.എൽ.സി ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ പ്രതിഭകളായ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ സ്നേഹാദരം നൽകിഅനുമോദിച്ചു.
ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ് അജിത്,
മുൻ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട്,
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രഞ്ജിത് പാലിയത്ത് ടി.വി.കൃഷ്ണദാസ്, സി.ജെ. റെയ്മണ്ട്, സിൻ്റോതോമസ്, ബഷീർകുന്നിയ്ക്കൽ പി.കെ.ജോർജ്,ഹാരിഫ് ഉമ്മർ, സി.കെ.ഡേവിസ്, പി.കെ.ബിജു,ഗണേഷ്, വിഷ്ണു അനന്തൻ, എന്നിവർ നേതൃത്വം നൽകി.