
ഇന്ധന വിലവർദ്ധന, വാഹനങ്ങൾ തള്ളികൊണ്ട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി



ഗുരുവായൂർ: അനുദിനമെന്നോണം പെട്രോൾ-ഡീസൽ വില വർദ്ധനയുമായി ജനദ്രോഹവുമായി മുന്നോട്ട് പോകുന്ന മോദി സർക്കാരിനും ,അതിന് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും ഏതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങൾ തള്ളികൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.
പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭം കുറിച്ച് നഗരം ചുറ്റി കിഴക്കെ നടയിൽ പെട്രോൾ പമ്പിന് മുന്നിൽ സമാപിച്ച പ്രതിക്ഷേധ സമരം മുൻ ബ്ലോക്ക് പ്രസിഡണ്ടു് ആർ.രവികുമാർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈമാറി പടിഞ്ഞാറെ നടയിൽ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് ഭാരവാഹികളായശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, ബാലൻ വാറനാട്ട് ബാലകൃഷ്ണൻ മടപ്പാട്ടിൽ, ശിവൻ പാലിയത്ത് ,നഗരസഭ കൗൺസിലർമാരായ സി.എസ് സൂരജ്, വി.കെ.സുജിത്ത്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് നിഖിൽജി കൃഷ്ണൻ, മഹിളാ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു നാരായണൻ, യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് രജ്ജിത്ത് പാലിയത്ത് എന്നിവർ സംസാരിച്ചു.
നേതാക്കളായ വി.കെ.ജയരാജ്, രാമൻ പല്ലത്ത്, ഷൈലജ ദേവൻ ,മേഴ്സി ജോയ്, എ.കെ.ഷൈമിൽ;വി.എ.സുബൈർ, പ്രദീഷ് ഓടാട്ട്, ഒ.പി.ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ,പ്രിയരാജേന്ദ്രൻ, മുരളി.സി, പ്രമീള ശിവശങ്കരൻ, പഞ്ചമി,സുമേഷ് കെ.സി., ബഷീർ കുന്നിക്കൽ, ബാലകൃഷ്ണൻനായർ,വി എ ഉദയൻ, ആർ കെ ശങ്കരനുണ്ണി, കെ യു മുഷ്താഖ് , സിൻ്റോ തോമസ്, നവനീത് വി.സ്., പ്രേംകുമാർ മണ്ണുങ്ങൽ, വിശ്വനാഥൻ കോങ്ങാട്ടിൽ,നവീൻ മാധവശ്ശേരി,ഹരികുറുപ്പ്, മിഥുൻമോഹൻ, കൃഷ്ണദാസ് പൈക്കാട്ട്, ഡിബിൻ ചാമുണ്ഡേശ്വരി, ബിജു മാണിക്യത്ത് പടി, സി കെ ഡേവിസ്, റെയ്മണ്ട് , ചെഞ്ചേരി സുബ്രഹ്മണ്യൻ, ശശിപട്ടത്താക്കിൽ, എന്നിവർ നേതൃത്വം നൽകി