Post Header (woking) vadesheri

ഇല്ലംനിറ പൂജ സ്ഥലംമാറ്റൽ , ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തുന്നത് തടയാണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചു കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം ഭരണസമിതി
തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടു താണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Poonthanam
Rugmani 700-200

അതിനാൽ ഇടപെടാൻ ആവില്ലെന്ന് ദേവസ്വം ബെഞ്ച്ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തീരുമാനിച്ചതെന്നു സ്റ്റാൻഡിങ് കൗൺസൽ റ്റി. കെ വിപിൻദാസ് കോടതിയിൽ ബോധിപ്പിച്ചു.

Vasudev Inn

പൂജ നമസ്കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നാസ് മനയിലെ പി. സി കൃഷ്ണനും മറ്റും ഹർജി സമർപ്പിച്ചത്. ഹർജികാർ അനാവശ്യ വിവാദങ്ങൾ ഉണ്ടാകാൻ ശ്രമിക്കുകയാണെന്നും ക്ഷേത്രത്തിലെ തിരക്ക് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായകരമാവുമെന്നും ദേവസ്വം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാ ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.