ഇല്ലം നിറ ചടങ്ങ് ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി
ഗുരുവായൂർ: ഇല്ലം നിറ ചടങ്ങ് നാലമ്പലത്തിനകത്തു നിന്നും ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി . മുഖ്യ തന്ത്രി ദിനേശൻ നമ്പൂതിരി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ഒമ്പതംഗ തന്ത്രി കുടുംബങ്ങൾ തന്നെയാണ് റിട്ട് നൽകിയത്. അഡ്വ.എം.പി അശോക് കുമാർ മുഖാന്തിരമാണ് ഹർജി നൽകിയത്. വെള്ളിയാഴ്ച രാവിലെ 10ന് മുമ്പായി ദേവസ്വം വിശദീകരണം നൽകേണ്ടതുണ്ട് . ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര പരിഷ്ക്കാര തർക്കം പുതിയ തലത്തിലേക്ക് എത്തി. മുഖ്യ തന്ത്രിയും മറ്റു തന്ത്രി കുടുംബാംഗങ്ങളും തമ്മിൽ വിവിധ ക്ഷേത്രാചാര പരിഷ്കരണ വിഷയങ്ങളെ ചൊല്ലി തർക്കം നില നിൽക്കുന്നുണ്ട് .
സുരക്ഷാ പ്രാധാന്യ മുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീ കോവിലിനകത്ത് നിന്ന് പവർ കണ്ടെത്തിയ സംഭവം , തെളിവ് നശിപ്പിച്ചും , വളരെ ലാഘവത്തോടെയോടെയുമാണ് തന്ത്രി കൈകാര്യം ചെയ്തത് .. ഇത് കേന്ദ്ര ഇന്റലിജന്റ് വിഭാഗം വളരെ ഗൗരവത്തോടെയാണ് കാണുന്നത് .
. ഇല്ലം നിറ കൊടിമരച്ചുവട്ടിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.ദേവസ്വം നടപടി ദേവഹിതത്തിന് ചേരാത്തതാണെന്നും, പൂർവ്വാചാരപ്രകാരം നമസ്ക്കാര മണ്ഡപത്തിൽ തന്നെ തുടരണമെന്നും പണിക്കർ സർവ്വീസ്സ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ ആവശ്യപ്പെട്ടു.