വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് അപലനീയം : ബെന്നി ബെഹന്നാൻ എം പി
കൊടുങ്ങല്ലൂർ : വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചു കൊണ്ട് വിശ്വാസം തെറ്റാണെന്ന് ആക്ഷേപിക്കുന്ന പുതിയ പ്രവണത അപലപനീയമാണെന്ന് ബെന്നി ബെഹന്നാൻ എം പി പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിൻ്റെ കാൽലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
മതങ്ങൾ ഒക്കെ തെറ്റാണെന്ന് ആക്ഷേപിക്കുന്നവർ ഫലത്തിൽ സംഘ് പരിവാറിന് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അശരണരുടെ ആശ്രയമായ മഹാസംരംഭമാണ്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ രാജ്യത്ത് ഉടനീളം നടക്കുന്ന സാമൂഹിക പരിഷ്കരണ പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ മുഖ്യാഥിതിയായി.
സംസ്ഥാനത്തെ മികച്ച യുവ ഹോമിയോ ഡോക്ടറായി തെരഞ്ഞെടുത്ത സനൽ നസറുള്ളയെ ചടങ്ങിൽ ആദരിച്ചു.
കേരള മുസ്ലിം ജമാ അത് ജില്ലാ ജനറൽ സെക്രട്ടറി പി യു അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപാടത്ത്,എസ്. വൈ. എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട്,എം ഇ എസ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ഷമീർ, ഡിസിസി ജനറൽ സെക്രട്ടറി ടി എം നാസർ ,ഡോക്ടർ എൻ. എ നസറുള്ള, പി എസ് മുജീബ് റഹ്മാൻ, എ കെ അബ്ദുൽ മജീദ്,എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഷിഹാബ് സഖാഫി താന്ന്യം,ഐ മുഹമ്മദ് കുട്ടി സുഹ് രി, മഹീൻ സുഹ് രി, എന്നിവർ സംസാരിച്ചു.
കേരള മുസ്ലിം ജമാത്തത്ത് ജില്ല ഫിനാൻസ് സെക്രട്ടറി അബ്ദുള്ള കുട്ടി ഹാജി സ്വാഗതവും സെക്രട്ടറി സത്താർ പഴുവിൽ നന്ദിയും പറഞ്ഞു.