Post Header (woking) vadesheri

പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യ വിഷ ബാധയേറ്റു.

Above Post Pazhidam (working)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികംപേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സൗത്ത് 24 പർഗാന ജില്ലയിലെ കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു

Ambiswami restaurant

ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നരേന്ദ്രപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പ്രാദേശിക പള്ളിയിൽ ഇഫ്താർ വിരുന്ന് നടന്നത്. ശനിയാഴ്ചയോടെയാണ് രോഗികളുടെ എണ്ണം വർധിച്ചതെന്ന് പൊലീസ് പറഞ്ഞു