ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് തുടക്കമായി.
ഗുരുവായൂർ : ഹയർ സെക്കൻ്ററി കോമേഴ്സ് വിദ്യാർത്ഥികളെ യുവ സംരംഭകരാക്കി മാറ്റാൻ “ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് ” സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ
മുല്ലശ്ശേരി ബിആർസിയുടെയും ചൊവ്വന്നൂർ ബിആർസിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥികൾക്കാണ് ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാം ചാവക്കാട് ശിക്ഷക്സദനിൽ ആരംഭിച്ചിരിക്കുന്നത്.
ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവഹിച്ചു.
ചാവക്കാട് ബി ആർ സി ബി പി സി ഷൈജു ഒ കെ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുല്ലശ്ശേരി ബി ആർ സി ബി പി സി അനീഷ് ലോറൻസ് സ്വാഗതം ആശംസിച്ചു.
ചൊവ്വന്നൂർ ബി ആർ സി ട്രെയ്നർ ഷെറി സി സി,
ക്ലസ്റ്റർ കോഡിനേറ്റർ ജെയിം ജീവൻ എന്നിവർ സംസാരിച്ചു.
ചൊവ്വന്നൂർ,മുല്ലശ്ശേരി ബി ആർ സി പരിധികളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥികൾക്കായുള്ള മൂന്നു ദിവസത്തെ നോൺ റസിഡൻഷ്യൽ പരിശീലനം ആണ് നടക്കുന്നത് . ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ ഓരോ കോമേഴ്സ് ബാച്ചില്‍ നിന്നും മൂന്ന് വിദ്യാർത്ഥികൾ വീതം മുപ്പത്തി ഒൻപതു വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.
ആർ പി മാരായ മഞ്ജു, സ്മിത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇന്നുമുതൽ പതിനൊന്നാം തീയതി വരെ മൂന്നു ദിവസങ്ങളിലായാണ് പരിശീലനം.