Post Header (woking) vadesheri

ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതി: രമേശ് ചെന്നിത്തല

Above Post Pazhidam (working)

Ambiswami restaurant

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ വിലപ്പോയില്ല. ഇത് യുഡിഎഫിന്‍റെ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിലെത്തിയാൽ പാര്‍ട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

Second Paragraph  Rugmini (working)

കള്ളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. വ്യാജ വോട്ടുകൾ തടയാൻ നല്ല നിലപാടുകൾ സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു. കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങൾ തെര‍ഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്ന് ചെന്നിത്തല. തളിപ്പറമ്പ് മണ്ഡലത്തിൽ ബൂത്ത് പിടുത്തം നടന്നിട്ടുണ്ടെന്നും റി പോളിംങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Third paragraph

നാട്ടിൽ സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ നടപടി വേണം. സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാട്ടും കായംകുളത്തും സിപിഎം വ്യാപകമായ അക്രമം നടത്തി. യുഡിഎഫിനെ പിന്തുണക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മിന്.

എൻഎസ്എസിനെതിരായ ഇടത് നിലപാട് അതിന്‍റെ ഭാഗമായാണ്. എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ സിപിഎം നോക്കി, അത് നടന്നില്ല . എൻഎസ്എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്പോൾ അവരെ ഭീഷണിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാൻ നോക്കേണ്ടന്നും അയ്യപ്പന്‍റെ പേര് ഉപയോഗിച്ചതിനാണ് എൻഎസ്എസിനെതിരെ എകെ ബാലന്‍റെ പരാതിയെങ്കിൽ ആദ്യം പരാതി നൽകേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.