ഗുരുവായൂർ ടൗൺ ക്ലബ്ബിന്റെ വാർഷികം ആഘോഷിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ടൗൺ ക്ലബ്ബിന്റെ വാർഷികാഘോഷവും കുടുംബസംഗമവും ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിൽ മാധ്യമ പുരസ്‌കാരം ജോഫി ചൊവ്വന്നൂരിന് എം.എൽ.എ സമ്മാനിച്ചു. സോപാന സംഗീത റെക്കോർഡ് ജേതാവ് ജ്യോതിദാസ് ഗുരുവായൂരിനെ ആദരിച്ചു.

. ശബരിമല ഏകാദശി സീസണ് മുമ്പായി ക്ഷേത്രനഗരിയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂർ റെയിൽവേ മേൽപ്പാലം, തിരുവെങ്കിടം അടിപ്പാത എന്നിവ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ അഭിലാഷ് വി ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബ് സമാഹരിച്ച 25,000 രൂപ എം.എൽ.എ ഏറ്റുവാങ്ങി. അർഹരായ 10 പേർക്ക് ചികിൽസാ ധനസഹായം നൽകി. ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പുരസ്‌കാരം നൽകി അനുമോദിച്ചു. ക്ലബ്ബ് കുടുംബാഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി സെക്രട്ടറി സി.ഡി. ജോൺസൺ, ട്രഷറർ കെ.ബി ഷൈജു, വി.പി.ഉണ്ണികൃഷ്ണൻ, ആർ.ജയകുമാർ, സുബൈർ തിരുവത്ര, എ.ബി ഷാജി, വി.കെ. അനിൽകുമാർ, ടി.ഡി.വാസുദേവൻ, ടി.ജി.രാഗി, എൻ.രാജൻ എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.