Header 1 vadesheri (working)

മീ റ്റു ,കേന്ദ്ര മന്ത്രി അക്ബർ രാജിവച്ചു , മുകേഷിന്റെ കാര്യത്തിൽ വിപ്ലവ പാർട്ടിയുടെ നിലപാട് എന്ത് : ജയശങ്കർ

Above Post Pazhidam (working)

കൊച്ചി : മീ ടൂ വിവാദത്തിൽ ആരോപണവിധേയനായ മുകേഷ് എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ജയശങ്കർ രംഗത്ത്. മീ ടൂവിനെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ.അക്‌ബർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷ പാർട്ടികളുമുണ്ടായിരുന്നു. എന്നാൽ തുല്യ ആരോപണവിധേയനായ മുകേഷിനെതിരെ വിപ്ളവ പാർട്ടി എന്തു നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നാണ് ജയശങ്കർ ചോദിക്കുന്നത്.

First Paragraph Rugmini Regency (working)

ഫേസ്ബുക്ക് പോസ‌റ്റിന്റെ പൂർണരൂപം-

മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി.

Second Paragraph  Amabdi Hadicrafts (working)

രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്ക്കുകയും ചെയ്തതോടെ അക്ബറിൻ്റെ പതനം ഉറപ്പായിരുന്നു.

അക്ബറിൻ്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.