നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

">

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയൻ കോളനിയിൽ സജിതയെയാണ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. .buy and sell new വീട്ടിൽ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.

കോടതി പരസ്യം

ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

AS 47/ 2018</p >

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ

മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .

എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors