
ചാവക്കാട് ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ മദ്യവിൽപ്പന. യുവാവ് അറസ്റ്റിൽ


ചാവക്കാട്: നഗരത്തിൽ ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ മദ്യവും ഹാൻസും വിൽപ്പന. യുവാവ് അറസ്റ്റിൽ .
തൃത്തല്ലൂർ ചേലോട് നമ്പീരകത്ത് വേണു വിന്റെ മകൻ വിഷ്ണു പ്രസാദിനെയാണ് (29) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ചേറ്റുവ റോഡിൽ ചന്ദ്രൂസ് കഫേ എന്ന ഹോട്ടൽ വാടകക്കെടുത്ത് നടത്തുന്ന ഇയാൾ വിൽക്കാൻ വെച്ച നാലര ലിറ്റർ വിദേശ മദ്യവും 54 പാക്ക് ഹാൻസും പൊലീസ് കണ്ടെടുത്തു.

ചാവക്കാട്ടെ ഒരു ബാറു മായി ബന്ധമുള്ളവരുടേതാണ് ഈ ഹോട്ടൽ എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ്, എസ്.ഐ. സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘ മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്