Above Pot

തൃശൂരിൽ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം, രണ്ട് യുവതികൾ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം. രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിൽസ തേടിയിരുന്ന നൗഫിയ ഡോക്ടർ മോശമായി പെരുമാറിയെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്.

First Paragraph  728-90

ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല. പിന്നെ, ഭീഷണിയായി. പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്നായി. വഴങ്ങില്ലെന്ന് മനസിലായപ്പോള്‍ പിന്നെ വിളിക്കുന്നത് ഒരു പുരുഷനാണ്. അതും വിദേശത്തു നിന്നുള്ള ഇന്‍റര്‍നെറ്റ് കോളിലൂടെ. സ്ഥിരം ശല്യമായപ്പോള്‍ ഡോക്ടര്‍ പൊലീസിനെ സമീപിച്ചു.

Second Paragraph (saravana bhavan

മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലീസ് തിരിച്ച് സന്ദേശമിട്ടു. ബെംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വരുമെന്നായിരുന്നു സന്ദേശം.

തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്സാപ്പില്‍ ബന്ധപ്പെട്ടു. പണം കൈപ്പറ്റാന്‍ സ്ഥലവും സമയവും അറിയിച്ചു. ഡോക്ടറുടെ കാറിന്റെ അടയാളം പറഞ്ഞു കൊടുത്തു. ഇതുപ്രകാരം, കാറിന്‍റെ സമീപത്തെത്തിയ യുവതിയെ വനിതാ പൊലീസ് സംഘവും തൃശൂര്‍ എസിപി വി.കെ.രാജുവും വെസ്റ്റ് എസ്.ഐ ബൈജുവും പിടികൂടി. ബംഗ്ലുരുവിലെ ഫിറ്റ്്നസ് ട്രെയിനറായ കായംകുളം സ്വദേശി നിസ (29. )ആണ് പിടിയിലായത്

നിസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ നൗഫിയ വിളിക്കുന്നു . സ്പീക്കര്‍ ഫോണിലിട്ട് സംസാരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. . കിട്ടിയ മൂന്നു ലക്ഷം എവിടെ. മുങ്ങരുത്, വേഗം കാണണമെന്നായി. പൊലീസ് തന്നെ നഗരത്തിലെ ഒരു സ്ഥലം പറ‍ഞ്ഞു. അവിടെ എത്തിയ നൗഫിയയെയും പോലീസ് പിടികൂടി.

വിദേശത്തു നിന്ന് സ്ഥിരമായി ഫോണില്‍ വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ ആളെ പിടിക്കാന്‍ സിബിഐ മുഖേന ഇന്റര്‍പോളിന്‍റെ സഹായം തേടും. സമ്പന്നരെ പിന്‍തുടര്‍ന്ന് ഹണിട്രാപ്പില്‍ കുരുക്കുന്ന സംഘമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ഹണിട്രാപ്പില്‍ കുടുങ്ങുന്നവരില്‍ ഭൂരിഭാഗവും പരാതിയുമായി പൊലീസിനെ സമീപിക്കാറില്ല. നാണക്കേട് ഭയന്നാണ് പൊലീസിന്റെ സഹായം തേടാത്തത്.