Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ ഹോമിയോ ഡിസ്‌പെൻസറി

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയും ശബരിമല ‘ തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് ‘ ഗുരുവായൂർ ഇവിടെ നിന്നും സേവനം ലഭ്യമാകും. ദേവസ്വവുമായി സഹകരിച്ചാണ് ഈ പദ്ധതി.
ഡിസ്പെൻസറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.

First Paragraph  728-90

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ലീന റാണി, ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രംതന്ത്രി  പി.സി. ദിനേശൻ നമ്പൂതിരിപ്പാട് , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,
സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർക്ക് പുറമെ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ട് ലിയോൺസൺ, ആശുപത്രി സൂപ്രണ്ട് ഡോ സുജാത , കുന്ദംകുളം സിംഎംഒ ഡോ: എസ് ശ്രീജിത്ത് , പ്രോഗ്രാം കൺവീനർ ഡോ, പ്രവീൺ ബി. വിശ്വം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഗ്രീഷ്മ ബാബു.കെ, എൻ.എച്ച്.എം മെഡിക്കൽ ഓഫീസർമാരായ ഡോ. അശ്വതി കെ വി, ഡോ. ജ്യോതി കെ എസ്, ഡോ , ദീപ പിള്ളൈ ഫാർമസിസ്റ് ഫൈസൽ രാജ് ,പി കെ സുന്ദരി , രജനി എന്നിവർ പങ്കെടുത്തു.
പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന മെഡിക്കൽ യൂണിറ്റ് മകരവിളക്ക് ദിവസമായ ജനുവരി 14 വരെ പ്രവർത്തിക്കും. ജില്ലയിലെ മുഴുവൻ ഡോക്ടർമാരും ജീവനക്കാരും ഈ സംവിധാനത്തിൻ്റെ ഭാഗമായി രാവിലെ 9 മുതൽ വൈകിട്ട് 7 വരെ രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിക്കും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ലീന റാണി അറിയിച്ചു. മെഡിക്കൽ യൂണിറ്റ് പ്രവർത്തതോത്ഘാടനത്തിൻ്റെ ഭാഗമായി വകുപ്പ് നടപ്പിലാക്കി വരുന്ന ജനോപകാര പ്രദമായ വിവിധ പ്രൊജക്ടുകളുടെ പ്രദർശനവും നടന്നു.