
എച്ച് എം എസ് യൂണിയൻ യാത്രയയപ്പ് നൽകി.

കൊല്ലം,: കഴിഞ്ഞ 14 വർഷക്കാലമായി എച്ച്എംഎസ് യൂണിയന് പ്രവർത്തിച്ച KMML (M S ) യൂണിറ്റിൽ നിന്ന് ഡിസി ഡബ്ലിയു തൊഴിലാളിയായി റിട്ടയർ ചെയ്ത അനിൽകുമാർ താമരശ്ശേരിക്കും , ഈരയിൽ പടി റ്റതിൽ ബിജു T T ക്കും H M S യൂണിയൻ യാത്രയയപ്പ് നൽകി . യൂണിയൻ വാർഷിക യോഗത്തിൽ എച്ച്എംഎസിന്റെ സംസ്ഥാന സെക്രട്ടറിയും കെഎംഎംഎൽ യൂണിയന്റെ ജനറൽ സെക്രട്ടറിയുമായ എസ്. സിനിൽ യൂണിയന്റെ ഉപഹാരങ്ങൾ ഇവർക്ക് കൈമാറി .

കഴിഞ്ഞ 14 വർഷക്കാലമായി കെഎംഎംഎൽഎച്ച്എംഎസ് യൂണിയനിൽ പ്രവർത്തിച്ചുവരുന്ന ഇവർ യൂണിയന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ചവരാണെന്ന് ജനറൽ സെക്രട്ടറി യോഗത്തിൽ അഭിപ്രായപ്പെട്ടു
ഇവർ യൂണിയന് നൽകിയ സംഭാവനകൾ ഓരോ യൂണിയൻ മെമ്പർമാരും പിന്തുടരുകയും യൂണിനെ ശക്തമായ മുന്നോട്ടു കൊണ്ടുപോകുവാൻ തയ്യാറാകണമെന്നും അനുമോദന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഓരോ മെമ്പർമാരെയും ഓർമ്മപ്പെടുത്തി…
