Header 1

ഹിന്ദു ഐക്യവേദി നേതാവ് ആര്. വി. ബാബു അറസ്റ്റിൽ.

Above Pot

കൊച്ചി.: ഹിന്ദു ഐക്യവേദി നേതാവ് ആര്. വി. ബാബുവിനെ അറസ്റ്റ് ചെയ്തു. ഹലാല്സ്റ്റിക്കര് വിവാദത്തിലെ വര്ഗീയ പോസ്റ്റ് പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോര്ത്ത് പറവൂര് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല് സെക്രട്ടറിയാണ് ആര്.വി.ബാബു.

ആര്. വി. ബാബുവിനെ അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് പ്രതികരിച്ചു.

തീവ്രനിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള നീക്കമാണിത്. കള്ളക്കേസും ജയിലറയും കൊണ്ട് സംഘപരിവാര് നേതാക്കളെ തളര്ത്താന് കഴിയുമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില് അതു നടപ്പില്ലെന്ന് അദ്ദേഹത്തെ ഓര്മ്മിപ്പിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.