Post Header (woking) vadesheri

എസ്എൻഡിപിയോഗം ഗുരുവായൂർ യൂണിയൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ:ശ്രീനാരായണ ഗുരുദേവൻറെ 93-മത് മഹാസമാധി സ്മരണ രണ്ടാം ദിവസം എസ്എൻഡിപിയോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ നിന്ന് പ്ലസ്ടു തലത്തിൽ ഫുൾഎ പ്ലസ് നേടിയ വിദ്യാർത്ഥി,വിദ്യാർഥിനികളെ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡൻറ് എം.എ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

എസ്എൻഡിപി യോഗം കൗൺസിലർ ബേബിറാം മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ,യൂണിയൻ വനിതാ സംഘം പ്രസിഡൻറ് രമണി ഷണ്മുഖൻ,സംഘാടക സമിതി വൈസ് ചെയർമാൻ കെ.ടി.വിജയൻ,യൂണിയൻ  കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവണൻ, കെ.കെ.പ്രതീഷ്,ഇ.ഐ.ചന്ദ്രൻ,യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ആർ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തുടർന്ന് ചതയം കലാവേദിയുടെ ഭജൻ സന്ധ്യക്ക് വി.വി.ബാലകൃഷ്ണൻ,കെ.എം.വത്സലൻ,സുധാർജനൻ,എം.കെ.നാരായണൻ,പ്രിയദത്ത രാജൻ,ഷീന സുനീവ് എന്നിവർ നേതൃത്വം നൽകി.മൂന്നാം ദിവസമായ ശനിയാഴ്ച്ച പ്രമുഖ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തും.ഏകാത്മകം ജൂനിയർ വിഭാഗം കലാപ്രതിഭകളെ യൂണിയൻ വനിതസംഘം സെക്രട്ടറി ശൈലജ കേശവൻ ആദരിക്കും.

Second Paragraph  Rugmini (working)