ദേശീയപാത എടക്കഴിയൂരില്‍ രണ്ട് അപകടം, ആറ് പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത എടക്കഴിയൂരില്‍ രണ്ട് അപകടങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു.എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ലോറി എതിരെ വന്ന വാനില്‍ ഇടിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റതാണ് ആദ്യത്തെ അപകടം. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. മംഗലാപുരത്തുനിന്ന് ഫ്രോസന്‍ ചിക്കനുമായി എറണാകുളത്തേക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വാനില്‍ ഇടിച്ചത്. രാജ ആശുപത്രിയിലെ ജീവനക്കാരുമായി പോകുകയായിരുന്ന വാനിലാണ് ലോറി ഇടിച്ചത്.
വാനില്‍ ഇടിച്ച ലോറി സമീപത്തെ വൈദുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു.വാനിന്റെ ഡ്രൈവര്‍ കോഴിക്കോട് ഫറൂഖ് സ്വദേശി പാണക്കാട്ടുപറമ്പില്‍ ചന്ദ്രന്‍(64), ക്ലീനര്‍ മൂന്നാര്‍ സ്വദേശി ഷെഫീര്‍(34) എന്നിവര്‍ക്കും വാനിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ മൂ്ന്നു പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ പ്രവര്‍ത്തകര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ എട്ടരയോടെ എടക്കഴിയൂര്‍ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡില്‍ മറിഞ്ഞാണ് രണ്ടാമത്തെ അപകടം. അകടത്തില്‍ പരിക്കേറ്ര ലോറി ഡ്രൈവര്‍ അബ്ദുല്‍ നിസാമിനെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ പ്രവര്‍ത്തകര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് അലുമിനിയം ഫാബ്രിക്കേഷന്‍ സാധനങ്ങളുമായി തിരൂരിലേക്ക് പോകുകയിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിഞ്ഞത്. ലോറിയിലെ സാധനങ്ങള്‍ റോഡിലേക്ക് വീണ് അല്‍പ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ചാവക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് സാധനങ്ങള്‍ എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.