പേമാരി, ഗുരുവായൂർക്ഷേത്ര നടപന്തൽ വെള്ളത്തിൽ മുങ്ങി
ഗുരുവായൂര്‍: വൈകീട്ട് പെട്ടെന്ന് ഉണ്ടായ പേമാരിയിൽ ക്ഷേത്ര നഗരിയിൽ പലയിടത്തും വെള്ളം പൊങ്ങി .ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ മുട്ടോളം വെള്ളം കയറിയത് സമീപത്തെ കടക്കാർക്ക് ഭീഷണിയായി വെള്ളം ഉയർന്നതിനൊപ്പം കാനയിലെ കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യം നടപന്തലിലേക്ക് ഒഴുകിയെത്തി .
ദേവസ്വത്തിന്റെ പല കെട്ടിടങ്ങളുടെയും , സമീപത്തെ സ്വകാര്യ നക്ഷത്ര ഹോട്ടലിലെയും കക്കൂസ് മാലിന്യം ഇപ്പോഴും കാനയിലേക്ക് തന്നെയാണ് ഒഴുക്കി വിടുന്നത് . ഈ മാലിന്യമാണ് വെള്ളം പൊങ്ങിയതോടെ നടപന്തലിലേക്ക് ഇരച്ചെത്തിയത് . കിഴക്കെ നടയിലേയും; പടിഞ്ഞാറെ നടയിലേയും നടപ്പന്തലുകളിലേക്കു വെള്ളം കയറി
. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ ക്ഷേത്രത്തിലേക്കെത്താനാകാതെ തീര്ത്ഥാ ടകര്‍ ബുദ്ധിമുട്ടിലായി. മമ്മിയൂര്‍ ക്ഷേത്രത്തിനു മുൻവശം വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഇരു ചക്ര വാഹനയാത്രക്കാർ മറ്റു റോഡുകളെ ആശ്രയിക്കേണ്ടി വന്നു .
ചൊവ്വല്ലൂര്പടി, മാവിന്‍ ചുവട്, കാവീട്, ആനക്കോട്ട റോഡ്, നളന്ത റോഡ്, മമ്മിയൂർ കമ്പനിപ്പടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. .