കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ
ഗുരുവായൂർ : നഗരസഭ പരിധിയിലെ ഇൻഷുറൻസ് കാർഡ് ഇനിയും പുതുക്കിയിട്ടില്ലാത്തവർക്ക് മെയ് 20 , 21 തിയ്യതികളിൽ ഗുരുവായൂർ ജിയുപി സ്കൂളിൽ കാർഡ് പുതുക്കുവാൻ അവസരം ലഭിക്കുന്നതാണ് .
2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ‘ ആയുഷ്മാൻ ഭാരത് ‘ കത്ത് ലഭിച്ചവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകാവുന്നതാണ് ആർ എസ് ബി വൈ യിൽ ഉൾപ്പെടുന്ന കുടുംബത്തിലെ ഒരാൾ 50 രൂപയും റേഷൻ കാർഡും ആധാർ കാർഡുമായി കേന്ദ്രങ്ങളിൽ എത്തേണ്ടതാണ് എന്ന് നഗര സഭ അറിയിച്ചു .